Flash News

6/recent/ticker-posts

ആനക്കയത്ത് മരക്കൊമ്പ് പൊട്ടി വീണ ഗതാഗത തടസ്സം : മുൻ പരാതി അവഗണയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു

Views

മഞ്ചേരി: ആനക്കയം പന്തല്ലൂരിനടുത്ത് കടമ്പോട്ടിൽ മരക്കൊമ്പ് പൊട്ടിവീണ സ്ഥലത്തെ ഗതാഗത തടസ്സം നീക്കാൻ നാട്ടുകാർ വിസമ്മതിച്ചെങ്കിലും ഒടുവിൽ പ്രശ്നങ്ങൾ പരിഹരിച്ച് റോഡിലെ മരക്കൊമ്പ് മുറിച്ച് മാറ്റൽ പ്രവർത്തി നടക്കുന്നുണ്ട്. അപകടാവസ്ഥയിലായിരുന്ന ഈ മരം മുറിച്ച് മാറ്റാൻ പരാതി നൽകിയിരുന്നതാണ്. എന്നാൽ, അധികാരികളുടെ അനാസ്ഥ കാരണമാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്. സംഭവ സ്ഥലത്ത് പൊലീസും ഫയർഫോഴ്സും എത്തിയെങ്കിലും തടസ്സം നീക്കാൻ നാട്ടുകാർ ആദ്യം വിസമ്മതിച്ചു.
 വലിയ മരക്കൊമ്പായതിനാൽ തന്നെ വീഴ്ചയുടെ ആഘാതത്തിൽ രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ തകർന്ന് വീഴുകയും ഒരു പോസ്റ്റ് ഒരു കുട്ടിയുടെ കാലിലേക്കാണ് വീണമഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഈ കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.


Post a Comment

0 Comments