Flash News

6/recent/ticker-posts

വിടരും മുമ്പെ ഞെട്ടറ്റുവീണ പൂവ്; തൃപ്രയാറില്‍ പിഞ്ചുകുഞ്ഞ് തോട്ടില്‍ വീണ് മരിച്ചു

Views
തൃശ്ശൂർ: തൃശൂരിൽ ഇന്ന് രണ്ട് ദാരുണമായ അപകട മരണങ്ങൾ. തൃപ്രയാറിൽ ഒന്നേകാൽ വയസുള്ള കുട്ടി തോട്ടിൽ വീണ് മരിച്ചു. ബീച്ച് സുൽത്താൻപള്ളിക്ക് വടക്ക് ചക്കാലക്കൽ ജിഹാസ് ഷെനിജ ദമ്പതിമാരുടെ മകൻ മുഹമദ് റയാനാണു മരിച്ചത്. ഇന്നു രാവിലെ പത്തോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.സഹോദരങ്ങൾ: ഹയ ഫാത്തിമ, മുഹമദ് അയാൻ.


Post a Comment

0 Comments