Flash News

6/recent/ticker-posts

കത്വ ഫണ്ട് തട്ടിപ്പ് കേസ്: CK സുബൈറിനും PK ഫിറോസിനുമെതിരെ വാറന്റ്

Views
കോഴിക്കോട്: കശ്‌മീരി ബലിക കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കത്വ, ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഉന്നവ് കേസുകളിൽ പിരിച്ച ഫണ്ടിൽ ക്രമക്കേട് നടന്നു എന്ന പരാതിയിൽ മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ PK ഫിറോസിനും CK സുബൈറിനും അറസ്റ്റുവാറണ്ട്. കുന്ദമംഗലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇരുവർക്കും എതിരെ വാറണ്ട് പുറപ്പെടുവിച്ചത്.

കേസിൽ യൂത്ത് ലീഗ് നേതാക്കളായ ഇരുവരും ഇന്നും കോടതിയിൽ ഹാജരായില്ല. 2 തവണ ഹാജരാവാത്തതിനെ തുടർന്നാണ് കുന്ദമംഗലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇരുവർക്കുമെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. കേസ് പരിഗണിക്കുന്നത് ജൂലൈ 10 ലേക്ക് മാറ്റി. ലീഗ് മുൻ പ്രവർത്തകൻ യൂസഫ് പടനിലം നൽകിയ സ്വകാര്യ അന്യായത്തിലാണ് കോടതിയുടെ നടപടി.

കത്വ - ഉന്നാവൊ കുടുബങ്ങളെ സഹായിക്കാനും നിയമ സഹായത്തിനുമായി ശേഖരിച്ച ഫണ്ടിൽ തിരിമറി നടത്തി എന്നായിരുന്നു മുൻ യൂത്ത് ലീഗ് നേതാവായിരുന്ന യൂസഫ് പടനിലത്തിന്റെ പരാതി. 2018 ഏപ്രിൽ 20 ന് കേരളത്തിലെ പള്ളികൾക്ക് പുറമെ വിദേശത്ത് നിന്നും സമാഹരിച്ച പണത്തിലെ 15 ലക്ഷം രൂപ പി കെ ഫിറോസ് വകമാറ്റി ചെലവഴിച്ചെന്നും
യൂസഫ് ആരോപിച്ചിരുന്നു. കേസ് അന്വേഷിച്ച കുന്ദമംഗലം സി ഐ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് തള്ളിയാണ് യൂസഫ് പടനിലം നൽകിയ പരാതിയിൽ കോടതി നടപടി തുടരുന്നത്.



Post a Comment

0 Comments