Flash News

6/recent/ticker-posts

കൈവിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസിലെ പ്രതി MDMA യുമായി എക്സൈസ് പിടിയിൽ

Views
തിരൂരങ്ങാടി:തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസിൽ കഴിഞ്ഞ മെയ് 22 ന്  1.120 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ അറസ്റ്റ് നടപടികൾക്കിടെ എക്സൈസ് ഉദ്യോഗസ്ഥരെ തള്ളി മാറ്റി കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ട പള്ളിക്കൽ ജവാൻസ് നഗർ പുൽപറമ്പ് കളത്തൊടി വീട്ടിൽ മുഹമ്മദ്  വാഹിദ് ( 29) എന്നയാളെ 15 ഗ്രാം  മാരക മരക്കുമരുന്നായ MDMA യുമായി തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയും പാർട്ടിയും അറസ്റ്റ് ചെയ്തു. 
 കാറിൽ കടത്തുകയായിരുന്ന 1.120  കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത് തുടർന്നുള്ള അറസ്റ്റ് നടപടിക്കിടെയാണ് ഇയാൾ എക്സൈസ് ഉദ്യോഗസ്ഥരെ തള്ളി മാറ്റി കൈവിലങ്ങുമായി രക്ഷപ്പെട്ടത്. തുടർന്ന് ഇയാളെ പള്ളിക്കൽ ഭാഗങ്ങളിൽ നിരന്തരമായി അന്വേഷണം നടത്തുന്നതിനിടെയാണ് 15 ഗ്രാം MDMA  യുമായി ഇയാൾ വീണ്ടും പിടിയിലാകുന്നത്.  മലപ്പുറം ഡെപ്യൂട്ടി കമ്മീഷണറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് പള്ളിക്കൽ ഭാഗങ്ങളിൽ അന്വേഷണം ഊർജ്ജിതമാക്കിയതും ഇയാളെ അറസ്റ്റ് ചെയ്തതും. പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് വാദിനെ റിമാൻഡ് ചെയ്തു. ഈ കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും വരുംദിവസങ്ങളിൽ ഇയാളുടെ കൂട്ടാളികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും എക്സസ് സർക്കിളി ഇൻസ്പെക്ടർ മധുസൂദനൻ പിള്ള അറിയിച്ചു. പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ സുർജിത്ത്, പ്രഗേഷ്, പ്രവൻ്റീവ് ഓഫീസർമാരായ ദിലീപ് കുമാർ, രജീഷ് സിവിൽ എക്സൈസ് ഓഫീസർ ശിഹാബുദ്ധീൻ, വനിതാ സിവിൽ ഓഫീസർ സിന്ധു പട്ടേരി വീട്ടിൽ, എക്സൈസ് ഡ്രൈവർ അഭിലാഷ് തുടങ്ങിയവരും പങ്കെടുത്തു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.


Post a Comment

0 Comments