Flash News

6/recent/ticker-posts

നിയമസഭാ തെരഞ്ഞെടുപ്പ്; വീഡിയോഗ്രാഫര്‍ അപേക്ഷ ക്ഷണിച്ചു

Views


2021ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സ്‌ക്വാഡുകളിലും പോളിംഗ് ബൂത്തുകളിലും  മറ്റു തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കുമായി വീഡിയോഗ്രാഫി ചെയ്യുന്നതിനായി ദിവസ വാടക വ്യവസ്ഥയില്‍ (വീഡിയോഗ്രാഫര്‍ വീഡിയോ ക്യാമറ ഉള്‍പ്പടെ) വീഡിയോ എടുത്ത് സിഡി കൈമാറുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും അനുയോജ്യമായ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അപേക്ഷകര്‍/സ്ഥാപനങ്ങള്‍ക്ക് ചുരുങ്ങിയത് 800 ക്യാമറയോട് കൂടിയ വീഡിയോ ഗ്രാഫര്‍മാരെ വിതരണം ചെയ്യുന്നതിനുള്ള കഴിവ് ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 11 ന്  വൈകിട്ട് 5 മണിക്ക് മുമ്പായി സീല്‍ ചെയ്ത അപേക്ഷ കണ്ണൂര്‍ ജില്ലാ കലക്ടറേറ്റില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറുടെ മുറിയില്‍ പ്രത്യേകം തയ്യാറാക്കിയ ഡ്രോപ്പ് ബോക്‌സില്‍ നിക്ഷേപിക്കേണ്ടതാണ്. അന്നേ ദിവസം വൈകിട്ട് 5.10 ന് മണിക്ക് തന്നെ ജില്ലാ കലക്ടറുടെ സാന്നിദ്ധ്യത്തില്‍ ഡ്രോപ്പ് ബോക്‌സ് തുറക്കും. സംഘടനകളുടെ ക്വട്ടേഷന്‍ അംഗീകരിക്കുന്നതല്ല. വിശദവിവരങ്ങള്‍ക്കായി കണ്ണൂര്‍ ജില്ലാ കലക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗവുമായി ബന്ധപ്പെടാം. ഫോണ്‍- 04972 709140


Post a Comment

0 Comments