Flash News

6/recent/ticker-posts

ഇറ്റലിയും അര്‍ജന്റീനയും മുഖാമുഖം; ത്രില്ലടിപ്പിക്കാന്‍ സൂപ്പര്‍ കപ്പ് വരുന്നു.

Views
ഇറ്റലിയും അര്‍ജന്റീനയും മുഖാമുഖം; ത്രില്ലടിപ്പിക്കാന്‍ സൂപ്പര്‍ കപ്പ് വരുന്നു.

🇦🇷 ARGENTINA ⚔️ 🇮🇹ITALY ⚽💥

യൂറോ കപ്പിൽ ഇറ്റലിയും കോപ്പ അമേരിക്കയിൽ അർജന്റീനയും മുത്തമിട്ടതിന് പിന്നാലെ സൂപ്പർ കപ്പിന് കളമൊരുങ്ങുന്നു. കോപ്പ അമേരിക്ക-യൂറോ കപ്പ് വിജയികൾ തമ്മിൽ ഒരു മത്സരം സംഘടിപ്പിക്കണം എന്ന ആശയം കോൺമെബോൾ യുവേഫയുടെ മുന്നിൽവെച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

അർജന്റീനയും ഇറ്റലിയും ഈ മത്സരത്തിൽ മുഖാമുഖം വരും. 2022-ലെ ഖത്തർ ലോകകപ്പിന് മുമ്പ് സൂപ്പർ കപ്പ് നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

നേരത്തെ ഓരോ ഭൂഖണ്ഡങ്ങളിലേയും വിജയിക്കുന്ന ടീമുകൾ മാറ്റുരയ്ക്കുന്ന ഫിഫ കോൺഫെഡറേഷൻസ് കപ്പ് നടന്നിരുന്നു. 1992 മുതൽ 2017 വരെയാണ് ഈ ടൂർണമെന്റ് നടന്നത്. 

1992-ൽ സൗദി അറേബ്യയെ തോൽപ്പിച്ച് അർജന്റീന ജേതാക്കളായി. 2017-ൽ നടന്ന അവസാന ടൂർണമെന്റിൽ ചിലിയെ തോൽപ്പിച്ച് ജർമനി കിരീടം ചൂടി. ബ്രസീൽ നാല് തവണയും ഫ്രാൻസ് രണ്ടു തവണയും കോൺഫെഡറേഷൻസ് കപ്പ് നേടിയിട്ടുണ്ട്.

അതുപോലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ജേതാക്കളും കോപ്പ അമേരിക്കാ ജേതാക്കളും ഏറ്റുമുട്ടുന്ന അർട്ടേമിയോ ഫ്രാഞ്ചി കപ്പ് രണ്ടു തവണ നടന്നിട്ടുണ്ട്. 1985-ലും 1993-ലുമാണ് ഇത് നടന്നത്. 1985-ൽ യുറുഗ്വായെ തോൽപ്പിച്ച് ഫ്രാൻസ് ജേതാക്കളായി. 

1993-ൽ ഡെൻമാർക്കിനെ പരാജയപ്പെടുത്തി അർജന്റീനയും കിരീടം നേടി.




Post a Comment

0 Comments