Flash News

6/recent/ticker-posts

‘ബീമാപള്ളിയെ കൊള്ളക്കാരുടെയും ഭീകരവാദികളുടെയും നാടായി ചിത്രീകരിച്ചു’; മാലിക് സിനിമക്കെതിരെ ബീമാപള്ളിയില്‍ പ്രതിഷേധം

Views
തിരുവനന്തപുരം: മഹേഷ് നാരായണൻ-ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പിറന്ന മാലിക് സിനിമക്കെതിരെ ബീമാപള്ളിയിൽ പ്രതിഷേധം. ബീമാപള്ളി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ പള്ളി പരിസരത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബീമാപള്ളിയെ കൊള്ളക്കാരുടെയും ഭീകരവാദികളുടെയും നാടായി സിനിമയിൽ ചിത്രീകരിച്ചെന്നാരോപിച്ചാണ് പ്രതിഷേധം.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരിപാടി. ബീമാപള്ളി വെടിവെപ്പുമായി ബന്ധപ്പെട്ട് കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും സാംസ്‌കാരിക സമിതി ആവശ്യപ്പെട്ടു. സിനിമക്കെതിരായും വെടിവെപ്പിൽ നീതി ലഭിക്കാനുമായി തുടർ പ്രതിഷേധ പരിപാടികൾ നടത്താനും സാംസ്‌കാരിക സമിതി ആലോചിക്കുന്നുണ്ട്.
2009ലെ വെടിവെപ്പ് ആസ്പദമാക്കി നിർമിച്ച ചിത്രത്തിൽ ബീമാപള്ളിയെ തെറ്റായി ചിത്രീകരിച്ചതിലെ പ്രതിഷേധമാണ് പ്രകടിപ്പിച്ചതെന്ന് സാംസ്‌കാരിക കൂട്ടായ്മ പ്രതിനിധികൾ പ്രതികരിച്ചു. പിഡിപി സംസ്ഥാന വൈസ് ചെയർമാൻ വർക്കല രാജ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.


Post a Comment

1 Comments

  1. ചരിത്രത്തെ വളച്ചൊടിച്ചു ചിത്രീകരിക്കുകയും ആടിനെ പട്ടിയാക്കി പിന്നീടതിനെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുക എന്നതും കമ്യുണിസ്റ്റ് പാർട്ടിക്കാരുടെയും കമ്യുണിസ്റ്റ് പാർട്ടി സഹായാത്രികരുടെയും പ്രധാനപ്പെട്ട വിനോദങ്ങളിലൊന്നു മാത്രമാണ് . ശൂരനാട്ടു കമ്യുണിസ്റ്റുകാർ പോലീസുകാരെ കൊല ചെയ്ത സംഭവവും അങ്കമാലിയിൽ നടന്ന പോലീസ് വെടിവെപ്പും അതുപോലുള്ള പല നിഷ്ടൂരംസംഭവങ്ങളും ശ്രീ . മഹേഷ്‌ നാരായണനെപ്പോലെയുള്ള കലാകാരന്മാരുടെ തൃക്കൈവിളയാട്ടത്താൽ വാദി പ്രതിയാവുകയും ഇരകൾ വേട്ടക്കാർ ആയി മാറുകയും സംഭവിച്ചിയിട്ടുണ്ട് . താത്വികാചാര്യൻ ബ്രഹ്മശ്രീ. ഏലംകുളം തിരുമേനിയുടെ പ്രത്യേക ഏർപ്പാടുകളായ ചരിത്രത്തെ വളച്ചൊടിക്കലും പ്രത്യയശാസ്ത്ര പോത്ത് ബിരിയാണി നിർമാണവും തന്നെയാണ് ഇക്കാര്യത്തിൽ സഖാക്കളുടെയും സഖാപ്പികളുടെയും പ്രചോദനം .

    ReplyDelete