Flash News

6/recent/ticker-posts

ഇറാനില്‍ ശക്തമായ ഭൂചലനംദുബായിലും ഷാര്‍ജയിലും നേരിയചലനങ്ങള്‍, 6.2 തീവ്രത

Views

ഇറാനില്‍ ശക്തമായ ഭൂചലനം

ദുബായിലും ഷാര്‍ജയിലും നേരിയ
ചലനങ്ങള്‍, 6.2 തീവ്രത

  
ദുബായ്: ഷാര്‍ജയിലും ദുബായിലും നേരിയ ഭൂചലനം. ഇറാനില്‍ ശക്തമായി രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നാണ് യുഎഇയിലും ചെറിയ തോതിലുള്ള പ്രകമ്പനങ്ങള്‍ ഉണ്ടായത്.


ഇറാനിലുണ്ടായത് 6.2 തീവ്രത റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയ ഭൂകമ്പമാണ്. വൈകീട്ട് നാലിന് ശേഷമായിരുന്നു ഭൂമികുലുക്കം ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഗള്‍ഫ് മേഖലയില്‍ ഇതിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടത്. 4.08ന് മറ്റൊരു ഭൂമികുലുക്കവും രേഖപ്പെടുത്തിയതായി ഇറാന്‍ അധികൃതര്‍ അറിയിച്ചു. ഇത് 6.7 തീവ്രത രേഖപ്പെടുത്തിയിരുന്നു. ഇത് ദക്ഷിണ ഇറാനിലാണ് അനുഭവപ്പെട്ടത്. അതേസമയം ചെറിയ തോതില്‍ മാത്രമാണ് ഗള്‍ഫ് മേഖലയില്‍ ഭൂകമ്പം അനുഭവപ്പെട്ടതെന്ന് യുഎഇ അധികൃതര്‍ പറഞ്ഞു

ദുബായ്, ഖത്തർ, ബഹറിൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ കുലുക്കം അനുഭവപ്പെട്ടതായി പ്രാദേശിക ഉദ്യോഗസ്ഥരും ദൃക്‌സാക്ഷികളും പറയുന്നു. ദുബായിൽ കെട്ടിടങ്ങളിലെ താമസക്കാരും ഓഫീസുകളിലെ ജീവനക്കാരും ഇറങ്ങിയോടി. പലരും പരിഭ്രാന്തരായി ഓടിയെന്ന് ഇവർ പറഞ്ഞു. ജുമൈറ, മറീന, ബർഷ, ദെയ്‌റ, നഹ്‌ദ, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക്, ഷാർജ അൽ നഹ്ദ, കോർണിഷ് പാൻഡിനും ആളുകൾ പരിഭ്രാന്തരായി. നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച വിശദാംശങ്ങൾ ലഭിച്ചിരിക്കുന്നു.


Post a Comment

0 Comments