Flash News

6/recent/ticker-posts

മലർവാടി ബാല സംഘം വേങ്ങര ഏരിയയുടെ ബാലോത്സവം മെയ്‌ 29ന്

Views
മലർവാടി ബാല സംഘം വേങ്ങര ഏരിയയുടെ ആഭിമുഖ്യത്തിൽ ജമാഅത്തെ ഇസ്‌ലാമി വേങ്ങര ടൗൺ, വലിയോറ, ഹിറാ നഗർ എന്നീ യൂണിറ്റുകൾ സംയുക്തമായി ബാലോത്സവം നടത്താൻ തീരുമാനിച്ചു. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ്സ്‌ വരെ പഠിക്കുന്ന വിദ്യാർത്ഥി - വിദ്യാർഥിനികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിവിധ തരം കലാ കായിക പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സമ്മാന വിതരണവും ഉണ്ടായിരിക്കുന്നതാണ്.


24/05/2022 ചൊവ്വാഴ്ച 3 മണിക്ക് പതാക ദിനവും, 27/05/2022നു വെള്ളിയാഴ്ച ഒരുക്ക ദിനവും വലിയോറ ചിനക്കൽ കൾചറൽ സെന്ററിൽ നടക്കും.
29-05-2022 നു ഞായറാഴ്ച 3 മണി മുതൽ അവിടെ വെച്ച് തന്നെ ബാലോത്സവം നടത്തുന്നതിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. എം പി അലവി അധ്യക്ഷത വഹിച്ചു. മീരാൻ പി പി പരിപാടികൾ വിശദീകരിച്ചു.


Post a Comment

0 Comments