Flash News

6/recent/ticker-posts

പാകിസ്ഥാനെതിരെ സ്വപ്‌ന ഫൈനലുണ്ടാകില്ല, കിരീടം ഈ ടീമിന്, വന്‍ പ്രവചനവുമായി ഡിവില്ലേഴ്‌സ്

Views

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടുമെന്ന് പ്രവചിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം എബി ഡിവില്ലേഴ്‌സ്. എന്നാല്‍ ഫൈനലില്‍ പാകിസ്ഥാന്‍ എതിരാളികളായി വരാന്‍ സാധ്യതയില്ലെന്നും ന്യൂസിലന്‍ഡായിരിക്കും കലാശപ്പോരില്‍ ഇന്ത്യയെ നേരിടുകയെന്നുമാണ് ഡിവില്ലേഴ്‌സ് പറയുന്നത്. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു ഡിവില്ലേഴ്‌സ്.

 ‘എല്ലാവരും നന്നായി കളിക്കുന്നു. സൂര്യകുമാര്‍ യാദവും വിരാട് കോലിയും മികച്ച ഫോമിലാണ്. രോഹിത് ശര്‍മ്മ അത്ര നല്ല നിലയിലല്ല. എന്നാല്‍ ടീം ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന സമയത്ത് രോഹിത് ഫോമിലേക്ക് ഉയരും. രോഹിത് ഗംഭീര താരമാണ്. ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് പ്രതിഭാസമ്പന്നമാണ്. ഇംഗ്ലണ്ടിനെതിരെ മികച്ച മത്സരം പ്രതിക്ഷിക്കുന്നു. ഇതായിരിക്കും ഇന്ത്യയുടെ വലിയ പരീക്ഷ. സെമിയില്‍ ഇംഗ്ലണ്ടിനോട് ജയിച്ചാല്‍ ഇന്ത്യ കപ്പുയര്‍ത്തും’ എന്നും എബിഡി പറഞ്ഞു.

എബിഡിയുടെ പ്രവചനം സത്യമായാല്‍ ഇന്ത്യയുടെ രണ്ടാം ടി20 വിശ്വ കിരീടമാകും ഇത്. 2007ലെ പ്രഥമ ലോകകപ്പില്‍ കിരീടം ഇന്ത്യക്കായിരുന്നു.

നവംബര്‍ പത്തിന് അഡ്ലെയ്ഡ് ഓവലിലാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി. നാളെ നടക്കുന്ന ആദ്യ സെമിയില്‍ പാകിസ്ഥാനെ ന്യൂസിലന്‍ഡ് നേരിടും. സിഡ്നിയിലാണ് ഈ മത്സരം.

13-ാം തിയതി മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ഫൈനലില്‍ അയല്‍ക്കാരായ ഇന്ത്യ-പാക് ടീമുകള്‍ നേര്‍ക്കുനേര്‍ വരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നേരത്തെ സൂപ്പര്‍-12ല്‍ ഇരു കൂട്ടരും മുഖാമുഖം വന്നിരുന്നു. അന്ന് ഇന്ത്യയാണ് മത്സരം ജയിച്ചത്.
                                            


Post a Comment

0 Comments