Flash News

6/recent/ticker-posts

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ സീനിയോറിറ്റി പുനഃസ്ഥാപിച്ചു നൽകുന്നു

Views
എറണാകുളം : പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത 2000 ജനുവരി ഒന്ന് മുതൽ  ഒക്ടോബർ 31 വരെയുള്ള കാലയളവിൽ (രജിസ്‌ട്രേഷൻ കാർഡിൽ 10/99  മുതൽ 08/2022 വരെ പുതുക്കൽ രേഖപ്പെടുത്തിയിട്ടുള്ളവർക്ക്) എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതിരുന്നവർക്കും, സീനിയോറിറ്റി നഷ്ടപ്പെട്ട് റീ - രജിസ്റ്റർ ചെയ്തവർക്കും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേനയോ അല്ലാതെ നേരിട്ടോ ജോലി ലഭിച്ച് പിരിഞ്ഞതിന് ശേഷം യഥാസമയം വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്കും മെഡിക്കൽ ഗ്രൗണ്ടിലും, ഉപരിപഠനത്തിനു പോകേണ്ടിവന്നതിനാലും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച്  ജോലി പൂർത്തിയാക്കാനാവാതെ ജോലിയിൽ നിന്ന് വിടുതൽ ചെയ്ത് രാജി
വച്ചവർക്കും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന ഈ കാലയളവിൽ  ജോലിയ്ക്ക്  നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാൽ ജോലിയിൽ പ്രവേശിക്കാതെ നിയമാനാധികാരിയിൽ നിന്നും നോൺ ജോയിനിങ്  ഡ്യൂട്ടി സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാൽ സീനിയോറിറ്റി നഷ്ടമായവർക്കും അവരുടെ അസ്സൽ രജിസ്‌ട്രേഷൻ സീനിയോറിറ്റി പുനഃസ്ഥാപിച്ചു നൽകുന്നു.
www.eemployment.kerala.gov.in  ന്റെ ഹോം പേജിൽ നൽകിയിട്ടുള്ള സ്പെഷ്യൽ റിന്യൂവൽ  ഓപ്ഷൻ വഴി ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് പ്രത്യേക പുതുക്കൽ നടത്താവുന്നതാണ്..


Post a Comment

0 Comments