Flash News

6/recent/ticker-posts

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 15 വർഷത്തിലെ 46-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 319 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 320)

Views

                     ചരിത്രത്തിൽ ഇന്ന്
    ഇന്ന്  2021 ഫെബ്രുവരി 15 (1196 കുംഭം 3 )     ചരിത്രത്തിൽ ഇന്നത്തെ  പ്രത്യേകതകൾ


ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 15 വർഷത്തിലെ 46-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 319 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 320)


ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം

♾️♾️♾️♾️♾️♾️♾️♾️

💠അന്താരാഷ്ട്ര ബാല്യകാല കാൻസർ ദിനം

💠അന്താരാഷ്ട്ര ഏഞ്ചൽമാൻ സിൻഡ്രോം ദിനം

💠പരിനിർവാണ ദിനം (ബുദ്ധമതം)

💠സിംഗിൾസ് ബോധവൽക്കരണ ദിനം

💠ഓർത്തഡോക്സ് യുവാക്കളുടെ ലോക ദിനം

💠അനോയ് സ്ക്വിഡ്വാർഡ് ദിനം

💠സെന്റ് അസ്ഥികൂട ദിനം

💠സൂസൻ ബി. ആന്റണി ഡേ

💠ദേശീയ ഗംഡ്രോപ്പ് ദിനം

💠ദേശീയ ഹിപ്പോ ദിനം

💠ദേശീയ ബട്ടർ‌കോച്ച് ദിനം

💠ദേശീയ വിസ്കോൺസിൻ ദിനം

💠ബൺ ഡേ (ഐസ്‌ലാന്റ്)

💠പതാക ദിനം  (കാനഡ)

💠 ENIAC ദിനം (ഫിലഡെൽഫിയ)

💠രാഷ്ട്രപതി ദിനം (യുഎസ്എ)

💠ദേശീയ ദിനം (സെർബിയ)

💠ജോൺ ഫ്രം ഡേ (വാനുവാടു)

💠വിമോചന ദിനം (അഫ്ഗാനിസ്ഥാൻ)

💠വീരന്മാരുടെ ദിനം (പ്യൂർട്ടോ റിക്കോ)

💠മൊത്തം പ്രതിരോധ ദിനം (സിംഗപ്പൂർ)*l

💠കുടുംബ ദിനം / ദ്വീപ് ദിനം / പൈതൃക ദിനം / ലൂയിസ് റിയൽ ദിനം (കാനഡ)

💠വാരിയേഴ്സ്-ഇന്റർനാഷണലിസ്റ്റുകളുടെ സ്മാരക ദിനം (ഉക്രെയ്ൻ , ബെലാറസ് , റഷ്യ)

🌐ചരിത്ര സംഭവങ്ങൾ🌐

♾️♾️♾️♾️♾️♾️♾️♾️♾️

🌐399 BC – സോക്രട്ടീസിനെ വധശിക്ഷയ്ക്ക് വിധിച്ചു.

🌐590 - ഖോസ്രാവ് രണ്ടാമൻ പേർഷ്യയിലെ രാജാവായി കിരീടമണിഞ്ഞു .

🌐1764 - സ്പാനിഷ് ലൂസിയാനിൽ സെന്റ് ലൂയിസ് നഗരം (ഇപ്പോൾ മിസ്സോറി, യു.എസ്.എ) സ്ഥാപിക്കപ്പെട്ടു

🌐1794 – അമേരിക്കൻ ഐക്യനാടുകളിലെ മിസോറി സംസ്ഥാനത്തിലെ സെന്റ് ലൂയിസ് നഗരം സ്ഥാപിതമായി.

🌐1835 - ആധുനിക സെർബിയയിലെ ആദ്യത്തെ ഭരണഘടനാ നിയമം അംഗീകരിച്ചു.

🌐1879 -  അമേരിക്കൻ പ്രസിഡന്റ് റഥർഫോർഡ് ബി. ഹെയ്സ് വനിതാ അഭിഭാഷകരെ അമേരിക്കയിലെ സുപ്രീംകോടതിയിൽ വാദിക്കാൻ അനുവദിക്കുന്ന ബില്ലിൽ ഒപ്പിട്ടു .

🌐1906 – ബ്രിട്ടീഷ് ലേബർ പാർട്ടി സ്ഥാപിതമായി.

🌐1906 – കാനഡ ചുവപ്പും വെളുപ്പും കലർന്ന മേപ്പിൾ ഇല ആലേഖനം ചെയ്ത പതാക ഔദ്യോഗികമായി അംഗീകരിച്ചു.

🌐1909 - മെക്സിക്കോയിലെ അകോപുൽകോയിൽ ഫ്ലോർസ് തീയേറ്റർ തീപിടിച്ച് 250 പേർ മരിച്ചു.

🌐1912 - മഞ്ചു രാജവംശ ഭരണത്തിൽ നിന്നു മുക്തമായ ചൈന റിപ്പബ്ലിക്കായി മാറി.

🌐1922- ദേശീയ സ്വാതന്ത്ര്യ സമര നേതാക്കളായ 20000 പേർ 5 രൂപയുടെ വീതം ഓഹരി എടുത്ത് (മൂലധനം 1 ലക്ഷം) ദേശീയ ദിനപത്രമായ മാതൃഭുമി പ്രിൻറിങ് & പബ്ലിഷിങ്ങ് കമ്പനി റജിസ്റ്റർ ചെയ്തു.

🌐1923 - ഗ്രിഗോറിയൻ കലണ്ടർ സ്വീകരിച്ച അവസാന യൂറോപ്യൻ രാജ്യമായി ഗ്രീസ് മാറി .

🌐1965 - കാനഡയുടെ പതാകയിൽ പഴയ റെഡ് എൻസൈൻ ബാനർ മാറ്റി പകരം ചുവപ്പും വെളുപ്പും മാപ്പിൾ ഇല രൂപകല്പന ചെയ്യുകയുണ്ടായി.

🌐1972 - ശബ്ദ റെക്കോർഡിംഗുകൾക്ക് ആദ്യമായി യുഎസ് ഫെഡറൽ പകർപ്പവകാശ പരിരക്ഷ നൽകി .

🌐1995 – കമ്പ്യൂട്ടർ ഹാക്കർ കെവിൻ മിറ്റ്നിക്കിനെ അതീവസുരക്ഷാ കമ്പ്യൂട്ടർ നെറ്റ്‌വർക്കിൽ കടന്നു കയറിയ കുറ്റത്തിന്‌ എഫ്.ബി.ഐ. അറസ്റ്റ് ചെയ്തു.

🌐1997 – അന്ധർക്കായി ആദ്യമായി ഒരു പത്രം പുറത്തിറങ്ങി.

🌐2001 – മനുഷ്യന്റെ സമ്പൂർണ ജനിതക ഘടനയുടെ ആദ്യ കരട് നേച്ചർ മാസികയിൽ പ്രസിദ്ധീകരിച്ചു.

🌐2005 – യൂട്യൂബ് പ്രവർത്തനമാരംഭിച്ചു.

🌐2012 - കോമയാഗ്വുവ നഗരത്തിലെ ഹോണ്ടുറാസ് ജയിലിൽ ഉണ്ടായ തീപ്പിടുത്തത്തിൽ മുന്നൂറ്റി അറുപത് പേർ മരിച്ചു.

🌐2017- 104 ഉപഗ്രഹങ്ങളെഒന്നിച്ച് ഭ്രമണപഥത്തിലെത്തിച്ച് ISRO ചരിത്രം സൃഷ്ടിച്ചു.

ജൻമദിനങ്ങൾ

♾️♾️♾️♾️♾️♾️♾️♾️

ഗലീലിയോ ഗലീലി -

ഗലീലിയോ ഗലീലി(ഫെബ്രുവരി 15, 1564 – ജനുവരി 8 1642) ഭൗതികശാസ്ത്രജ്ഞൻ, വാന നിരീക്ഷകൻ, ജ്യോതിശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ എന്നീ നിലകളിലൊക്കെ കഴിവുതെളിയിച്ച ഇറ്റലിക്കാരനായിരുന്നു. മരിച്ച് 350 കൊല്ലം കഴിഞ്ഞിട്ടും ലോകത്തെ ഏറ്റവും വലിയ ശാസ്ത്രജ്ഞന്മാരുടെ കൂട്ടത്തിലാണ് ഗലീലിയോയുടെ സ്ഥാ‍നം. പ്രകൃതിയെ സംബന്ധിച്ച പല പഴയ വിശ്വാസങ്ങളും തെറ്റാണെന്ന് ആദ്യമായി തെളിയിച്ചത് അദ്ദേഹമായിരുന്നു.ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനം ഗലീലിയൊയ്ക്കാണ്.

അഴകത്ത് പത്മനാഭക്കുറുപ്പ് -

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ രചയിതാവാണ് അഴകത്ത് പത്മനാഭക്കുറുപ്പ് (15 ഫെബ്രുവരി 1869 - 6 നവംബർ 1931).  അഴകത്തു പള്ളിയാടി ഈശ്വരൻ പത്മനാഭൻ എന്നാണ്കവിയുടെ മുഴുവൻ പേര്.പതിനൊന്ന് വയസ്സുവരെ പുതുവീട്ടിൽ പപ്പുപ്പിള്ള ആശാന്റെ കുടിപ്പള്ളിക്കൂടത്തിൽ പഠിച്ചു. ഇവിടെ നിന്നാണ് തമിഴ് സംസ്കൃതം ജ്യോതിഷം തുടങ്ങിയവയുടെ ബാലപാഠങ്ങൾ ഇദ്ദേഹം അഭ്യസിച്ചത്.  മലയാളി, മലയാളമനോരമ, കവനകൗമുദി, വിദ്യാവിനോദിനി, കേരളമിത്രം, സുജനാനന്ദിനി, കേരളപത്രിക തുടങ്ങിയ പത്രമാസികകളിലൂടെയാണ് അഴകത്ത് പദ്മനാഭക്കുറുപ്പിന്റെ ആദ്യകാല രചനകൾ പുറത്തുവന്നത്.1891ൽ എഴുതിയ ഗന്ധർവവിജയം ആട്ടക്കഥയാണ് കവിയുടെ ആദ്യകൃതി.

മാണി മാധവചാക്യാർ -

ഗുരു മാണി മാധവ ചാക്യാർ (ജനനം - 1899 ഫെബ്രുവരി 15, മരണം - 1990 ജനുവരി 14) കേരളത്തിൽ നിന്നുള്ള പ്രശസ്തനായ രംഗ കലാകാരനും സംസ്കൃത പണ്ഡിതനുമായിരുന്നു. മഹാനായ ചാക്യാർ കൂത്ത് കലാകാരനും കൂടിയാട്ടം കലാകാരനും ഈ കലകളിലെ സമീപകാലത്തെ ഏറ്റവും വിശാരദനായ പണ്ഡിതനുമായി അദ്ദേഹം കരുതപ്പെടുന്നു. കൂടിയാട്ടത്തിന്റെ ശാസ്ത്രത്തിലും അവതരണത്തിലുമുള്ള അദ്ദേഹത്തിന്റെ അവഗാഹം മികച്ചതായിരുന്നു. അഭിനയത്തിന്റെ ചക്രവർത്തിയായി അദ്ദേഹം അറിയപ്പെട്ടു.

തിക്കോടിയൻ -

മലയാളസാഹിത്യത്തിലെ ശ്രദ്ധേയനായ ഒരു എഴുത്തുകാരനാണ് തിക്കോടിയൻ എന്ന പി. കുഞ്ഞനന്തൻ നായർ (February 15, 1916–January 28, 2001). പ്രശസ്ത ഹാസ്യസാഹിത്യകാരൻ സഞ്ജയനാണ് കുഞ്ഞനന്തൻനായർക്ക് തിക്കോടിയനെന്ന പേരിട്ടത്. അമച്വർ നാടകങ്ങളിലൂടെ കടന്നുവന്നു മലയാള നാടകപ്രസ്ഥാനത്തിനു കരുത്തുറ്റ സംഭാവനകൾ നൽകിയ നാടകകൃത്താണ് തിക്കൊടിയൻ. കോഴിക്കോടിന്റെ സാംസ്കാരിക ചരിത്രത്തിലെ നാഴികക്കല്ലായ 'ദേശപോഷിണി ഗ്രന്ഥശാലയ്ക്കുവേണ്ടി എഴുതിയ 'ജീവിതം' എന്ന നാടകത്തിലാണ് തുടക്കം. ആകാശവാണിക്കുവേണ്ടി നിരവധി റേഡിയോ നാടകങ്ങൾ രചിച്ചിട്ടുണ്ട്. ഏതാനും നോവലുകളും കവിതകളും നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾ തന്നെയാണ് തിക്കോടിയന്റെ നാടകങ്ങൾ. മനുഷ്യജീവിതത്തിലെ സ്നേഹവും പകയും വിധേയത്വവും വിദ്വേഷവും തെറ്റിദ്ധാരണകളും കലഹങ്ങളും പൊരുത്തക്കേടുകളും പൊരുത്തപ്പെടലുകളുമെല്ലാം ഉള്ളിൽ തട്ടുന്നതരത്തിൽ തിക്കോടിയൻ അവതരിപ്പിച്ചിട്ടുണ്ട്.

കൊട്ടരപ്പാട്ട് ചാത്തു കുട്ടൻ -

ലോകത്തിലെ ഏറ്റവും പ്രശസ്തനായ, അല്ലെങ്കിൽ പ്രായം ചെന്ന ഹോട്ടൽ പരിചാരകൻ എന്ന വിശേഷണത്തിനുടമയാണ് കൊട്ടരപ്പാട്ട് ചാത്തു കുട്ടൻ (ജ.1920 ഫെബ്രുവരി 15 ) . ഒട്ടനധികം വിശിഷ്ടവ്യക്തികളേ പരിചരിച്ചതിലൂടെയും, ഒട്ടനധികം സഞ്ചാരമാസികളുടെ മുഖചിത്രമായതിലൂടെയും ശ്രീലങ്കയിലെ വളർന്നു കൊണ്ടിരിക്കുന്ന ഹോട്ടൽ വ്യവസായത്തിന്റെ തന്നെ മുഖമുദ്രയായി ഇദ്ദേഹം മാറി. ചക്രവർത്തി ഹിരോഹിതോ, റിച്ചാർഡ് നിക്സൺ, മൗണ്ട്ബാറ്റൻ പ്രഭു, എലിസബത്ത് രാജകുമാരി, മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്രു, ഇന്ദിരാ ഗാന്ധി, ജോർജ് ബെർനാർഡ് ഷാ എന്നിവർ കൊളംബോയിലെ ഗല്ലേ ഫേസ് ഹോട്ടലിലെ തന്റെ 72 വർഷത്തെ നീണ്ട ഉദ്യോഗവ്യത്തിയിൽ അദ്ദേഹം പരിചരിച്ചവരിൽ ഉൾപ്പെടുന്നു.

നരേഷ് മേത്ത -

ഒരു ഹിന്ദി സാഹിത്യകാരനാണ് നരേഷ് മേത്ത (Born 15 February 1922 - Died 22 November 2000). ഇദ്ദേഹത്തിന്റെ ഏകദേശം 50-ഓളം കൃതികൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1992-ൽ ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ജ്ഞാനപീഠം ലഭിച്ചു. സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. നകേനവാദം എന്നൊരു കവിതാരചനാ രീതി മറ്റു പല പുത്തൻ രീതികൾക്കൊപ്പം 1950-കളിൽ ഉരുത്തിരിഞ്ഞുവന്നിരുന്നു. നളിൻ വിലോചൻ ശർമ, കേസരി കുമാർ, നരേഷ് മേത്ത എന്നീ മൂന്ന് പ്രയോക്താക്കളുടെ പേരിന്റെ ആദ്യാക്ഷരങ്ങളിൽ നിന്നാണ് ഈ പേരുണ്ടായത്.

മീര ജാസ്മിൻ -

ദക്ഷിണേന്ത്യൻ ചലച്ചിത്രനടിയാണ് മീര ജാസ്മിൻ (Born: 15 February 1982) . യഥാർത്ഥ പേര് ജാസ്മിൻ മേരി ജോസഫ് . തന്മയത്വമാർന്ന അഭിനയത്തിലൂടെ ശ്രദ്ധേയയായ മീരാ ജാസ്മിൻ മികച്ച അഭിനേത്രിക്കുള്ള ദേശീയപുരസ്കാരം നേടിയിട്ടുണ്ട്. 2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഇതിൽ അവതിരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. പുതുമുഖങ്ങളെ തേടിനടന്ന ലോഹിതദാസിന് ജാസ്മിനെ പരിചയപ്പെടുത്തിയത് പിൽക്കാലത്ത് സ്വതന്ത്രസംവിധായകനായ ബ്ലെസിയാണ്.

സി. രാധാകൃഷ്ണൻ -

സി. രാധാകൃഷ്ണൻ ( 1939 ഫെബ്രുവരി 15) മലയാളത്തിലെ നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. ശാസ്ത്രജ്ഞനായും ശാസ്ത്രമാസികാ പത്രാധിപസമിതിയംഗമായും ജോലിചെയ്ത ഇദ്ദേഹം പത്രപ്രവർത്തനവും എഴുത്തും മുഖ്യകർമ്മമണ്ഡലമാക്കി. ഭാരതീയ ജ്ഞാനപീഠ പുരസ്കാരസമിതി നൽകുന്ന മൂർത്തീദേവി പുരസ്കാരം 2013 ൽ ലഭിച്ചു. കണ്ണിമാങ്ങകൾ, അഗ്നി എന്നീ ആദ്യകാല നോവലുകൾ ഗ്രാമജീവിതം പശ്ചാത്തലമായുള്ളവയാണ്. പുഴ മുതൽ പുഴ വരെ, എല്ലാം മായ്ക്കുന്ന കടൽ എന്നീ നോവലുകൾക്കു ശേഷം ബൃഹത്തായ രചനകളാണ് അധികവും അദ്ദേഹം പ്രകാശിപ്പിച്ചത്. സ്പന്ദമാപിനികളേ നന്ദി മുതലുള്ള രചനകൾ ഈ വിഭാഗത്തിൽ പെടുന്നു. എഴുത്തച്ഛന്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ തീക്കടൽ കടഞ്ഞ് തിരുമധുരം മലയാളത്തിലെ വ്യത്യസ്തമായ നോവലാണ്.

അനസ് എടത്തൊടിക -

 ഇന്ത്യൻ സീനിയർ ഫുട്ബാൾ ടീമിലെ പ്രതിരോധ താരമാണ് അനസ് എടത്തൊടിക (ജനനം 15 ഫെബ്രുവരി 1987) . 2019 ജനുവരി 15 ന് അദ്ദേഹം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ബഹ്റൈനെതിരെ ഷാർജയിലെ ഷാർജ സ്റ്റേഡിയത്തിൽ നടന്ന ദേശീയ ഫുട്ബോൾ ടീമിലായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങൽ മത്സരം. അന്താരാഷ്ട്ര കരിയറിൽ കളിച്ച നാലു മത്സരങ്ങളും വിജയിച്ചിട്ടുണ്ട്. കംബോഡിയ, മ്യാന്മാർ, നേപ്പാൾ, കിർഗ്ഗിസ്ഥാൻ എന്നീ രാജ്യങ്ങൾക്കെതിരെയാണ് കളിച്ചത്.

എം. സർഗാധരൻ -

ഇന്ത്യൻ അക്കാദമിഷ്യനും വാണിജ്യ ഗവേഷകനും. ഗവേഷണ ജേണലുകളിലും ആനുകാലികങ്ങളിലും ആയിരത്തിലധികം ഗവേഷണങ്ങളും ജനപ്രിയ ലേഖനങ്ങളും ഡോ. എം. സർഗാധരൻ  (ജനനം 15/2/1950) സംഭാവന ചെയ്തിട്ടുണ്ട്.

അശുതോഷ് ഗോവാരിക്കർ -

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു സംവിധായകനും നടനും എഴുത്തുകാരനും നിർമ്മാതാവുമാണ് അശുതോഷ് ഗോവാരിക്കർ [ജനനം: ഫെബ്രുവരി 15, 1964].  1984 ൽ കേതൻ മേഹ്ത സംവിധാനം ചെയ്ത ഹോളി എന്ന ചിത്രത്തിൽ അഭിനയിച്ചു. തന്റെ സംവിധായകനായി ആദ്യ ചിത്രം ചെയ്തത് 1993 ൽ പെഹല നശ എന്ന ചിത്രമായിരുന്നു. പക്ഷേ ഈ ചിത്രം ഒരു വിജയമായിരുന്നില്ല. പിന്നീട് 1995 ൽ അമീർ ഖാൻ നായകനായി ബാസി എന്ന ചിത്രം സംവിധാനം ചെയ്തു. പക്ഷേ അദ്ദേഹത്തിനെ ശ്രദ്ധേയനാക്കിയ ചിത്രം 2001 ൽ അമീർ ഖാൻ മുൻ നിര വേഷത്തിൽ അഭിനയിച്ച ലഗാൻ എന്ന ചിത്രമായിരുന്നു.

കുമ്പളത്തു ശങ്കുപ്പിള്ള -

കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകനായിരുന്നു കുമ്പളത്തു ശങ്കുപിള്ള (15 ഫെബ്രുവരി 1898 - 16 ഏപ്രിൽ 1969). 1951-ൽ അദ്ദേഹം കെ.പി.സി.സി പ്രസിഡന്റായി. സി.പിയുടെ നിരോധനാജ്ഞ അവഗണിച്ച് കരുനാഗപ്പള്ളിയിൽ നടന്ന ആദ്യത്തെ കോൺഗ്രസ് വാർഷിക സമ്മേളനത്തിന് നേതൃത്വം നൽകി. അയിത്തോച്ചാടന പരിപാടികളിലും സജീവമായിരുന്നു. സവർണർമാത്രം കുളിക്കുന്ന കുളങ്ങളിൽ അവർണ്ണർക്കും യഥേഷ്ടം കുളിക്കുവാനുള്ള സൗകര്യങ്ങളും അദ്ദേഹം ചെയ്തുകൊടുത്തു. 

ചെറിയാൻ കുനിയന്തോടത്ത്  -

 സി.എം.ഐ സഭാവൈദികനും കവിയും ഗാന രചയിതാവുമാണ് ഡോ. ചെറിയാൻ കുനിയന്തോടത്ത് എന്ന ഡോ. കെ.വി. ചെറിയാൻ(ജനനം :15 ഫെബ്രുവരി 1945). മുപ്പതിനായിരത്തോളം ക്രിസ്തീയ ഭക്തിഗാനങ്ങൾ എഴുതിയിട്ടുണ്ട്. 

ജെറേമി ബെൻതാം -

ബ്രിട്ടീഷ് തത്വചിന്തകനും,സാമൂഹിക നവോത്ഥാനപ്രവർത്തകനും ജഡ്ജിയുമായിരുന്നു ജെറേമി ബെൻതാം (5 February [O.S. 4 February] 1748 – 6 June 1832) .ആധുനിക ഉപഭോഗസിദ്ധാന്തത്തിന്റെ സ്ഥാപകനാണ്‌ അദ്ദേഹം. ബെൻതാം ആംഗ്ലോ-അമേരിക്കൻ തത്ത്വചിന്താനിയമത്തിന്റെ മുൻനിര പ്രവർത്തകരിലൊരാളാണ്‌ അദ്ദേഹം. വ്യക്തിപരവും സാമ്പത്തിക സ്വാതന്ത്യത്തിനും, പള്ളികളും സംസ്ഥാനങ്ങളുടെ തമ്മിലെ വിഭജനത്തിനും അഭിപ്രായ സ്വാതന്ത്യത്തിനും സ്ത്രീകളുടെ തുല്യതയ്ക്കും വിവാഹവേർപിരിയുന്നതിനുള്ള സ്വാതന്ത്ര്യത്തിനും സ്വവർഗ്ഗ്ലലൈഗീകതയ്ക്കും വേണ്ടി വാദിച്ചു.അടിമത്ത നിരോധനത്തിനും മരണശിക്ഷക്കും കുട്ടികളുടെ ഉൽപ്പടെ ശാരീരിക ശിക്ഷകൾ ഒഴിവാക്കണമെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. 

ദിൻഗിരി ബന്ദ വിജേതുംഗ -

ശ്രീലങ്കയുടെ മൂന്നാമത്തെ പ്രസിഡണ്ടും, പതിനൊന്നാമത് പ്രധാനമന്ത്രിയുമായിരുന്നു ദിൻഗിരി ബന്ദ വിജേതുംഗ (ഫെബ്രുവരി 15, 1916 – സെപ്റ്റംബർ 21 2008). 1993 മേയ് 1 മുതൽ 1994 നവംബർ 12 വരെയായിരുന്നു ഇദ്ദേഹം ശ്രീലങ്കൻ പ്രസിഡണ്ടായിരുന്നത്. 1989 മാർച്ച് 3 മുതൽ 1993 മേയ് 7 വരെ ശ്രീലങ്കയുടെ പ്രധാനമന്ത്രിപദവും അലങ്കരിച്ചിരുന്ന ഇവർ 1988 മുതൽ 1989 വരെ ശ്രീലങ്കൻ വടക്കു പടിഞ്ഞാറൻ പ്രവിശ്യയുടെ ഗവർണർ പദവി കൂടി വഹിച്ചിരുന്നു.

സി.കെ. നാരായണൻ കുട്ടി -

ഒന്നാം കേരളനിയമസഭയിൽ പറളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു സി.കെ. നാരായണൻ കുട്ടി (15 ഫെബ്രുവരി 1927 - 28 ഏപ്രിൽ 2009). സി.പി.ഐ.യുടെ പ്രതിനിധിയായാണ് നാരായണൻ കുട്ടി കേരള നിയമസഭയിലേക്കെത്തിയത്. 

ഫ്രാൻസീസ് ഡ്രേക്ക് -

പതിനാറാം നൂറ്റാണ്ടിൽ ഭൂമിയെച്ചുറ്റി നാവിക പര്യടനം നടത്തിയ ബ്രിട്ടീഷുകാരനായ നാവികനാണു് സർ ഫ്രാൻസീസ് ഡ്രേക്ക് (ജനനം ഫെബ്രുവരി 15, 1540 - മരണം ജനുവരി 27, 1596 ) . സ്പെയിനിന്റെ നാവികപ്പടയ്ക്കെതിരായ ആക്രമണങ്ങൾക്കു നേതൃത്വം നല്കിയ ഇദ്ദേഹം അക്കാലത്തെ ഏറെ ശ്രദ്ധേയനായ ബ്രിട്ടീഷു് നാവികനായിരുന്നു.

മറ്റപ്പള്ളി മജീദ് -

 കേരളത്തിലെ ഒരു സോഷ്യലിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു മറ്റപ്പള്ളി മജീദ് (ജീവിതകാലം: 15 ഫെബ്രുവരി 1926 - 19 ഓഗസ്റ്റ് 1985). ആര്യനാട് നിയമസഭാമണ്ഡലത്തിൽ നിന്നും എസ്.എസ്.പി. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. 

മാത്യു റികാർഡ് -

ഫ്രഞ്ച് എഴുത്തുകാരനും ബുദ്ധമതസന്ന്യാസിയുമായ മാത്യു റികാർഡ് (ജനനം 15 ഫെബ്രുവരി 1946). പ്രശസ്തിയാർജ്ജിച്ച ധാരാളം മീഡിയകൾ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് ലോകത്തിലെ ഏറ്റവും സന്തോഷാവാനായ മനുഷ്യൻ ("happiest person in the world") എന്നാണ്. കിഴക്കൻഭാഗത്തെ മാനുഷിക പ്രവർത്തനങ്ങൾക്കായി അദ്ദേഹത്തിന് ഫ്രെഞ്ച് നാഷണൽ ഓർഡർ ഓഫ് മെറിറ്റ് ലഭിക്കുകയും ചെയ്തു.

രാജീവ് രവി -

 ഒരു ഇന്ത്യൻ ഛായാഗ്രാഹകനും നിർമാതാവും സംവിധായകനുമാണ് രാജീവ് രവി (ജനനം 15 ഫെബ്രുവരി 1973). 2013ലെ അന്നയും റസൂലും എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറി.  ലയേഴ്സ് ഡൈസ് എന്ന ചിത്രത്തിന് മികച്ച ചായാഗ്രാഹകനുള്ള ദേശീയപുരസ്കാരം ലഭിച്ചു.

രൺധീർ കപൂർ -

 ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, നിർമ്മാതാവും, സംവിധായകനുമാണ് രൺധീർ കപൂർ (ജനനം: 15 ഫെബ്രുവരി, 1947). ഡാബൂ എന്നാണ് അദ്ദേഹത്തിന്റെ ബോളിവുഡിൽ അറിയ പ്പെടുന്ന ഓമനപ്പേര്. 1971 ൽ ആദ്യമായി അഭിനയിക്കുകയും , ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു കൊണ്ടാണ് രൺധീർ അഭിനയ രംഗത്തേക്ക് വരുന്നത്. 1972 ൽ ജയ ബച്ചൻ നായികയായി അഭിനയിച്ച ജവാനി ദീവനി എന്ന ചിത്രം വിജയമായി.

സമീറാ മക്മൽബഫ് -

നിരവധി അന്തർദ്ശീയ പുരസ്കാരങ്ങൾ നേടിയ ഇറാൻ ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും സംവിധായികയുമാണ് സമീറാ മക്മൽബഫ് (ജനനം : 15 ഫെബ്രുവരി 1980).  ആപ്പിൾ ആണ് ആദ്യ സിനിമ. 2000 ൽ 22 -മത് മോസ്കോ അന്തർദേശീയ ചലച്ചിത്രോത്സവ ജൂറിയായി പ്രവർത്തിച്ചു. 

സൂസൻ ബി. ആന്റണി -

ഒരു അമേരിക്കൻ സാമൂഹ്യ പരിഷ്കർത്താവായിരുന്നു സൂസൻ ബി. ആന്റണി (ജനനം ഫെബ്രുവരി 15, 1820 - മരണം മാർച്ച് 13, 1906). സ്ത്രീ സമ്മതിദാനത്തിനും അടിമത്തനിരോധനത്തിനും വേണ്ടി പ്രവർത്തിച്ചു.

പൂജ വൈദ്യനാഥ് -

ഇന്ത്യൻ ചലച്ചിത്രമേഖലയിൽ പ്രവർത്തിച്ച ഇന്ത്യൻ പിന്നണി ഗായികയാണ് പൂജ വൈദ്യനാഥ് (ജനനം 15 ഫെബ്രുവരി 1988). തമിഴ്, തെലുങ്ക് ടെലിവിഷനിൽ നിരവധി റിയാലിറ്റി സിംഗിംഗ് ഷോകളിൽ പ്രത്യക്ഷപ്പെട്ട ശേഷം പൂജ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ ചിത്രങ്ങളിൽ പാടിയിട്ടുണ്ട് .

കെ.കെ. നാരായണൻ -

കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവാണ് സിപിഐ (എം) സംസ്ഥാന കമ്മറ്റി അംഗമായിട്ടുള്ള കെ. കെ. നാരായണൻ. (ജനനം : 1948 ഫെബ്രുവരി 15). കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ ആയിരുന്ന അദ്ദേഹം 2011-ൽ കണ്ണൂർ ജില്ലയിലെ ധർമ്മടം മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ ജില്ല സഹകരണ ബേങ്ക്, എ കെ ജി സ്മാരക സഹകരണ ആശുപത്രി എന്നിവയുടെ അധ്യക്ഷൻ ആയിരുന്നു.

സ്മരണകൾ

♾️♾️♾️♾️♾️♾️♾️♾️

റിച്ചാർഡ് ഫെയ്ൻമാൻ -

ക്വാണ്ടം ബലതന്ത്രത്തിന്റെ ആധുനിക ഭൗതികശാസ്ത്രജ്ഞന്മാരിൽ അഗ്രഗണ്യനാണ് റിച്ചാർഡ് ഫിലിപ്പ് ഫെയ്ൻമാൻ (ജനനം മേയ് 11, 1918 - മരണം ഫെബ്രുവരി 15, 1988). ഇദ്ദേഹം അമേരിക്കക്കാരനാണ്. 1965-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബേൽ സമ്മാനത്തിന് അദ്ദേഹം അർഹനായി. സഹജമായ നർമ്മബോധമാണ് മറ്റ് ശാസ്ത്രജ്ഞന്മാരിൽനിന്ന് റിച്ചാർഡ് ഫെയ്ൻമാനെ വേർതിരിച്ച് നിർത്തുന്നത്. 1999-ൽ ബ്രിട്ടീഷ് ജേർണലായ ഫിസിക്സ് വേൾഡ് ലോകോത്തര ശാസ്ത്രജ്ഞന്മാരായ 130 പേരിൽ നിന്നും അഭിപ്രായ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച 10 ഭൗതികശാസ്ത്രജ്ഞരിൽ ഒരാളാണ് റിച്ചാർഡ് ഫെയ്ൻമാൻ.

സുഭദ്രകുമാരി ചൗഹാൻ - 

സുഭദ്രകുമാരി ചൗഹാൻ(16 August 1904 - – 15 February 1948) ഇന്ത്യൻ ഹിന്ദി കവയിത്രിയായിരുന്നു. വീരാപദാനപദ്യങ്ങളായിരുന്നു അവർ കൂടുതലായി രചിച്ചത്. സ്വാതന്ത്ര്യസമരത്തിൽ അവർ സജീവമായി പങ്കെടുത്തു

അക്ബർ ഇലാഹാബാദി -

ഉർദു കവി. സയ്യദ് അക്ബർ ഹുസൈൻ (ജനനം 16 നവംബർ 1846 - മരണം 15 ഫെബ്രുവരി 1921) എന്നാണ് പൂർണനാമം.അക്ബർ വളരെ ചെറുപ്പത്തിൽത്തന്നെ കവിതകൾ എഴുതിത്തുടങ്ങിയിരുന്നു. ഉർദുകവിയും പണ്ഡിതനുമായ വഹീദുമായി ഇദ്ദേഹത്തിനു നിത്യസമ്പർക്കമുണ്ടായിരുന്നു. വഹീദിന്റെ നിർദ്ദേശങ്ങൾ അക്ബറിന്റെ കവിതാരചനയുടെ വികസനത്തിന് വളരെ സഹായകമായിത്തീർന്നു. ആദ്യകാലങ്ങളിൽ വഹീദിന്റെ ശൈലിയും രചനാരീതിയും അനുകരിച്ചെഴുതാനാണ് അക്ബർ ശ്രമിച്ചതെങ്കിലും അധികം വൈകാതെ സ്വന്തമായൊരു ശൈലി വളർത്തിയെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു. മുസ്ലീം അനാചാരങ്ങളെ കവിതയിലൂടെ ഇദ്ദേഹം ശക്തിമത്തായി വിമർശിച്ചു. ഇക്കാരണത്താൽ പുരോഗമനാശയക്കാരനായ കവി എന്ന ഖ്യാതി അക്ബർക്കു ലഭിച്ചു.
  
ഗാലിബ് -

 പത്തൊമ്പതാം നൂറ്റാണ്ടിൽ ദില്ലിയിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ ഉർദു കവിയും ഗസൽ രചയിതാവും സൂഫിയുമാണ് ഗാലിബ് എന്നപേരിൽ അറിയപ്പെടുന്ന മിർസ അസദുല്ല ഖാൻ അഥവാ മിർസ നൗഷ (ജീവിതകാലം: ജനനം 27 ഡിസംബർ 1797 - മരണം 15 ഫെബ്രുവരി 1869). മിർസ ഗാലിബ് എന്നും അറിയപ്പെടുന്നു. ഗസലുകളുടെ പിതാവ് എന്നറിയപ്പെടുന്നു.

എം.എം. മത്തായി -

ഒന്നും, രണ്ടും കേരളനിയമസഭകളിൽ കല്ലൂപ്പാറ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എം.എം. മത്തായി (24 ഏപ്രിൽ 1914 - 15 ഫെബ്രുവരി 1997). 

സി.എം. അബ്ദുല്ല മൗലവി -

ഖാസി സി.എം.അബ്ദുല്ല മൗലവി (ജനനം സെപ്റ്റംബർ 3, 1933 - മരണം 2010 ഫെബ്രുവരി 15) കേരളത്തിലെ സുന്നി മുസ്ലീം മതപണ്ഡിതരിൽ പ്രമുഖനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ്‌ പ്രസിഡന്റും മംഗലാപുരം, കീഴൂർ സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയുമായിരുന്നു അദ്ദേഹം.



Post a Comment

2 Comments

  1. ഫെബ്രുവരി 11, 12 തിയതികളിലെ ചരിത്രത്തിൽ ഇന്ന് Publish ചെയ്തിട്ടില്ല

    ReplyDelete
  2. Feb 14 ലെ ചരിത്രത്തിൽ ഇന്ന് Post ചെയ്തിട്ടില്ലല്ലോ

    ReplyDelete