Flash News

6/recent/ticker-posts

കെഎംസിസി കോട്ടക്കൽ മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു

Views
ദുബൈ : കെഎംസിസി കോട്ടക്കൽ മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗഹൃദ സംഗമത്തിൽ 
ഖത്തർ KMCC കോട്ടക്കൽ മണ്ഡലം ട്രഷറർ ജാബിർ കൈനിക്കരക്ക് സ്വീകരണവും, പുതുതായി നിലവിൽ വന്ന ദുബൈ KMCC കോട്ടക്കൽ മുൻസിപ്പൽ മേഖല കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടലും ,വേറിട്ട അനുഭവമായി .
 ദുബൈ കോട്ടക്കൽ മുൻസിപ്പൽ കമ്മിറ്റിയുടെ കീഴിൽ പുതുതായി  രൂപീകരിച്ച 12 മേഖല കമ്മിറ്റി ഭാരവാഹികളെ പരിചയപ്പെടലും സ്വീകരണവും  ദുബൈ കെഎംസിസി അബു ഹൈൽ ഓഫീസിൽ 
 ജില്ല, മണ്ഡലം  , മുൻസിപ്പൽ, പഞ്ചായത്ത് ഭാരവാഹി കളും കോട്ടക്കൽ മുൻസിപ്പൽ  മേഘല കമ്മിറ്റി ങ്ങളും പുതുതായി  മെമ്പർഷിപ് എടുത്ത അംഗങ്ങളും ഒത്തു കൂടിയപ്പോൾ   തിങ്ങി നിറഞ്ഞ സദസ്സ് എല്ലാവർക്കും നവ്യാനുഭവമായി .
 മിന്നാഹിന്റെ ഖുർആൻ പാരായണത്തോടെ തുടങ്ങിയ സംഗമത്തിന് ജനറൽ സെക്രട്ടറി അലി തയ്യിൽ സ്വാഗതം പറഞ്ഞു പ്രസിഡന്റ് മുസ്തഫ പുളിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ദുബൈ കെഎംസിസി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി വി നാസർ സാഹിബ് ഉദ്ഘാടനം നിർവഹിച്ചു  ദുബൈ കെഎംസിസി ജില്ലാ പ്രസിഡന്റ് ചെമ്മുക്കൻ യാഹുമോൻ ഹാജി ,ജില്ലാ സെക്രട്ടറി മുജീബ് കൂത്തുമാടൻ , ജില്ലാ സെക്രട്ടറി ഫക്രുദീൻ മാറാക്കര ,ജില്ലാ വർക്കിങ് കമ്മിറ്റി അംഗം അലി കോട്ടക്കൽ , മണ്ഡലം ജനറൽ സെക്രട്ടറി ലത്തീഫ് തെക്കഞ്ചേരി , മണ്ഡലം ട്രഷറർ ഉസ്മാൻ എടയൂർ , മണ്ഡലം വൈസ് പ്രസിഡന്റ് അസീസ് വേളേരി ,മണ്ഡലം വൈസ് പ്രസിഡന്റ് അബുബക്കർ പൊന്മള , മണ്ഡലം സെക്രട്ടറി ഇസ്മായിൽ ഇറയസ്സൻ ,മാറാക്കര പഞ്ചായത്ത് ഓർഗനൈസിംഗ് സെക്രട്ടറി സമീർ മാറാക്കര , കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഇർഫാൻ തങ്ങൾ , മുൻ പ്രസിഡന്റ് റാഷിദ് കെ കെ , മുൻ ജനറൽ സെക്രട്ടറി ഷാക്കിർ ചെമ്മുക്കൻ എന്നിവർ സംഗമത്തിന് ആശംസകൾ നേർന്ന് സംസാരിച്ചു , 
കോട്ടകൾ ടൗൺ ,ചങ്കുവെട്ടി കുണ്ട്,കുറ്റിപ്പുറം  ,ഇന്ത്യനൂർ ,കാവതികളം ,കോട്ടൂർ ,പണിക്കർ കുണ്ട്,വെസ്റ്റ് വില്ലൂർ ,ഈസ്റ്റ് വില്ലൂർ ,പാലപ്പുറ,കൂര്യാട്.പുലിക്കോട് കമ്മിറ്റികളുടെ നേതാക്കൾ പരിചയപെടുത്താലും സൗഹൃദം പങ്കെവെക്കലും വേറിട്ട അനുഭമായിരുന്നു .
കോട്ടക്കൽ മുൻസിപ്പൽ കമ്മിറ്റിക്ക് വേണ്ടി  ദുബൈ കെഎംസിസി ജില്ലാ പ്രസിഡന്റ് ചെമ്മുക്കൻ യാഹുമോൻ ഹാജി ഖത്തർ KMCC കോട്ടക്കൽ മണ്ഡലം ജാബിർ കൈനിക്കരക്ക് സ്‌നേഹോപഹാരം നൽകി ആദരിച്ചു . 

ദുബൈ കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി  പുറത്തിറക്കിയ Drizzle ജില്ല സെക്രട്ടറി മുജീബ് കൂത്തുമാടൻ ഖത്തർ കോട്ടക്കൽ മണ്ഡലം ട്രഷറർ  ജാബിർ കൈനിക്കരക്ക്  കൈമാറി , കപ്പ ബിരിയാണിയുടെ രുചിയിൽ  സന്തോഷം പങ്കിട്ടു കൊണ്ട്   സെക്രട്ടറി സൈജൽ മേലേതിലിന്റെ നന്ദിയോട് കൂടി സംഗമം  അവസാനിച്ചു .


Post a Comment

2 Comments